അന്നൊക്കെ എനിക്ക് ജോലി, ഇന്നത്തെ അത്ര ഒന്നും പണക്കാരനലാത്ത ശ്രീ പത്മനാഭന്റെ നാടിലാര്‍ന്നു...തരം കിട്ട്യാല്‍ ഞാന്‍ പാവറട്ടി യിലേക്ക്, അവിടെ ഉള്ള എന്റെ വീട്ടിലേക്കു വിടും....അതിനു മെയിന്‍ ആയിട്ട് നാല് കാരണങ്ങള്‍ ഇണ്ടായിരുന്നു...ഒന്ന് മുഷിഞ്ഞ തുണി അമ്മയെകൊണ്ട് അലക്കിപിക്കണം രണ്ടു ശനിയാഴ്ച വയ്കിട്ടു പള്ളിപറമ്പില്‍ ലുങ്കി ഇടുത്തു ഫുട്ബോള്‍ കളിക്കണം മൂന്നു ഞായറാഴ്ച രാവിലെ ഫുട്ബോള്‍ കളിക്കണം നാല് ഞായറാഴ്ച വയ്കീട്ടു ഫുട്ബോള്‍ കളിക്കണം..
അന്നെന്തോ ആദ്യത്തെ മൂന്നു കാര്യങ്ങള്‍ കഴിഞ്ഞു മടങ്ങേണ്ടി വന്നു...തൃശൂര്‍ തൊട്ടു ഏറണാകുളം വരെ വേണാടില്‍ വന്നു അവിടന്ന് ജന ശതാബ്ദി യില്‍ പോകാനായിരുന്നു എന്റെ പ്ലാന്‍...
വേണാടിനെ പറ്റി പറയാണെങ്കില്‍ ഇത്രയും ഗാന്ധിയനായ ഒരു ട്രെയിന്‍ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല...അതിപ്പോ പിന്നിന്നയാലും മുനിന്നയാലും (രണ്ടു വരി പാത ആണേ) ഒരു ട്രെയിന്‍ വന്നാല്‍...ഇനി ഇപ്പൊ അത് ഗൂട്സ് ആയാലും ..."ഇങ്ങള് പോയ്കാളി...നമ്മള് പതുക്കനെ വന്നോളം" എന്ന് ഒരു കോഴിക്കോടന്‍ സ്ലാങ്ങില്‍ പറഞ്ഞു ചുള്ളന്‍ അങ്ങട് ഒതുങ്ങി കൊടുക്കും..എന്നാലും ശതാബ്ദി എടുകുന്നതിനു മുമ്പ് എത്തിക്കും എന്നതുകൊണ്ട് ഈ ഗാന്ധിഗിരി ആരും അത്ര കാര്യം ആക്കാറില്ല .... അന്നും പതിവ് ഗാന്ധിഗിരി ഒക്കെ കഴിഞ്ഞ് ഏറണാകുളം എതുമ്പോ കാണുനത് ശതാബ്ദിടെ പിന്നിലെ X ദൂരേക്ക് മാഞ്ഞു പോണതാ (ഹോ സാഹിത്യം ..സാഹിത്യം..എന്നെ കൊണ്ട് ഞാന്‍ തോറ്റു)
X ഇന്ടെ കാര്യം പറഞ്ഞപ്പോ.....പെട്ടന്ന് ജസിന്ത ടീചെറിനേം എഞ്ചിനീയറിംഗ് സഹമുറിയനേം
ഓര്‍മ വന്നു.."നമ്മള്‍ ഒരു കണക്കു ചെയുമ്പോള്‍ വാല്യൂ അറിയാത്ത എന്തെങ്കിലും ഇണ്ടെങ്കില്‍ അതിനു നാം X എന്ന് കൊടുക്കണം" എന്ന് ആദ്യം പറഞ്ഞ...പിന്നെ എന്റെ ഉത്തരങ്ങള്‍ മുഴുവന്‍ X ആവാന്‍ തുടങ്ഗ്യപ്പോ (ഉത്തരം നമുക്കറിയില്ലല്ലോ) "ഇനി വാല്യൂ അറിയില്ലെങ്കിലും നീ X എന്ന് കൊടുക്കണ്ട" എന്ന് മാറ്റി പറഞ്ഞ ജസിന്ത ടീചെരേം ..XXX റം അടിച്ചു പൂകുറ്റി ആയി മതിലിന്റെ മോളില്‍ മൂത്രം ഒഴിക്കാന്‍ കേറി, അവസാനം അപ്പുറത്തെ ചെളികുണ്ടില്‍ കായും കാലും അകത്തി..ഏകദേശം ഒരു X ആകൃതിയില്‍ കെടന്ന സഹമുറിയനേം
X ഇന്റെ സൌന്ദര്യം ഞാന്‍ അങ്ങനെ ആസ്വദിച്ച് നില്‍കുമ്പോ വേണാടില്‍ വന്ന...എന്നാല്‍ ഗാന്ധിഗിരി അത്ര ഇഷ്ടപെടാത്ത ഒരു ചേട്ടന്‍..."പട്ടികള് ...ഇന്ന് കറക്റ്റ് ടൈമില്‍ തന്നെ എടുത്തു" എന്ന് പറഞ്ഞത് കേട്ടപ്പോ KPAC ലളിത അമരത്തില്‍ ഇന്ത്യന്‍ റെയില്‍വേയെ പറ്റി പറഞ്ഞതാ ഓര്‍മ്മ വന്നത്..."സമയതെടുതാ തെറി...സമയതെടുതില്ലെങ്കി തെറി"
ഇനി ഇപ്പൊ മെല്ലെ KSRTC യില്‍ പോകാം എന്ന് വിചാരിച്ചു നേരെ ഒരു പടത്തിന് വിട്ടു..മാജിക് ലാംബ്....ട്രെയിന്‍ മിസ്സ് ആയതിന്ടെ വെഷമം മാറ്റാന്‍ പടത്തിന് പോയിട്ട്...ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു ...ആശുപത്രിക്ക് കൊണ്ടോവുമ്പോ പോത്ത് കുത്തി..എന്ന അവസ്ഥയില്‍ സ്റ്റാന്‍ഡില്‍ എത്തുമ്പോ രാത്രി 10 മണി...എന്നാല്‍ പൂരത്തിനുള്ള ആളും...
പതിവുപോലെ 3 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നടുക്കത്തെ സീറ്റ് തന്നെ കിട്ടി...പിന്നെ ഒരു സമധാനം...അയല്കാര്‍ രണ്ടും തടിടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എനുള്ളത്തു മാത്രം..
അരൂര്‍ തൊട്ടു ചേര്‍ത്തല വരെ 4 വരി ആയതുകൊണ്ട്..എതിരെ വണ്ടി ഒന്നും വരത്തതുകൊണ്ടുള്ള വിമ്മിഷ്ടവും സങ്കടവും ത്രില്‍ ഇല്ലായ്മയും ഡ്രൈവര്‍ ചേട്ടന്ടെ മുഖത്തും ഡ്രൈവിങ്ങിലും വ്യക്തമായി കാണാമായിരുന്നു..."ഓ എതിരെ വണ്ടി വരാതെ എന്നാ overtake ചെയാനാ......" എന്നൊരു ഭാവത്തില്‍ ഇരുന്ന ചേട്ടന്റെ ബസിന്റെ മുമ്പില്‍ ...പെട്ടന്നായിരുന്നു രണ്ടു പേര് കൈ കാണിച്ചത്...സൈഡ് ആക്കി ബസ് നിര്‍ത്തുക എന്നുള്ള മര്യാദ എനിക്ക് പകല്‍ പോലും ഇല്ല പിന്നെ അല്ലെ ഈ നട്ട പാതിരക്ക് എന്ന് തന്നോട് തന്നെ പറഞ്ഞു ചേട്ടന്‍ നടു റോഡില്‍ തന്നെ വണ്ടി നിര്‍ത്തി...രണ്ടു സെക്കന്റ് കഴിഞ്ഞില്ല ബസ് ചെറുതായൊന്നു കുലുങ്ങി...പിന്നില്‍ നിന്ന് ഒരു ബഹളം കേട്ടാണ് എല്ലാവരും ഇറങ്ങി ചെന്നത്..നോകുമ്പോ ഒരു മാരുതി വന്‍ ആകെ ചപ്ലി ആയി കെടക്കുന്നു..
അതിനുള്ളില്‍ നിന്നും നാല് പേര്‍ ഇറങ്ങിയെങ്കിലും എല്ലാരുടെം ശ്രദ്ധ ആകര്‍ഷിച്ചത് ഡ്രൈവര്‍ സീറ്റില്‍ നിന്ന് ചാടി ഇറങ്ങിയ ചേട്ടനാര്‍ന്നു...നമ്മുടെ ബൈജു ഇല്ലേ...വെള്ളമടി ബൈജു...ബൈജുനെ ഈ ചേട്ടന്‍ കോപ്പി അടിച്ചതാണോ അതോ ഈ ചേട്ടനെ ബൈജു കോപ്പി അടിച്ചതാണോ എന്ന എന്റെ സംശയം ഇന്നും ബാക്കി ആണ്... ശരീരം ആന്‍ഡ് സംസാരം...രണ്ടു പേരുടെയും ഒരേ പോലെ എന്ന് പറഞ്ഞാല്‍ ഒരേ പോലെ...നെറ്റി പൊട്ടി ചോര വന്നുകൊണ്ടിരികുനുന്ടെങ്കിലും, അകതാക്ക്യ ഫുള്‍ ബോട്ട്ലിന്ടെ ബലത്തില്‍, ഇതൊക്കെ എനിക്ക്ക് പുല്ലാട എന്ന നില്പില്‍ നിക്കുന്ന നമ്മടെ ബൈജുന്ടെ അടുത്ത് ബസില്‍ ഇണ്ടാര്‍ന്ന ഒരു ചേട്ടന്‍ "വെള്ളമടിച്ച് ആണോട വണ്ടി ഓടികുന്നത് " എന്ന് പറഞ്ഞു ചെന്നതും...ബൈജു ആ ചേട്ടന്ടെ ചെകിടത്ത് ഒന്ന് പൊട്ടിച്ചതും ... ഇറങ്ങിയ അതെ സ്പീഡില്‍ ചേട്ടന്‍ ബസില്‍ കേറി ഇരുന്നതും ഒക്കെ ഒരു സെകണ്ടില്‍ കഴിഞ്ഞു
പതിവിനു വിപരീതമായി കേരള പോലീസ് സംഭവം നടന്നു 5 മിനുട്ടിനുള്ളില്‍ എത്തി..അതിന്ടെ ആശ്ചര്യം ആരും പ്രകടിപിചില്ലെങ്കിലും നമ്മുടെ ബൈജു പ്രകടിപിച്ചു...ഇനി ബൈജു, SI , കണ്ടക്ടര്‍ എന്നിവര്ടെ diagolukal ഞാന്‍ അതുപോലെ തന്നെ താഴെ കൊടുക്കുന്നു..( അതില്‍ മത്തങ്ങാ തല എന്ന് ഉള്ളിടതൊക്കെ മത്തങ്ങാ തലയന്‍ എന്ന് പറയുന്നതിന് മുമ്പ് ഇന്നസന്റ്റ് മനസ്സില്‍ വിചാരിച്ച ആ വാക്ക് ഇല്ലേ ...അത് വെച്ച് റീപ്ലേസ് ചെയണമെങ്കില്‍ ചെയാം...വേണ്ടെങ്കില്‍ വേണ്ട ..എനിക്ക് നിര്‍ബന്ധം ഇല്ല .. .)
ബൈജു : സാറെ.....സര്‍ എന്താ നേരത്തെ...
Si : അതെന്താഡാ അങ്ങനെ ഒരു ചോദ്യം....
ബൈജു : അല്ല..സാധാരണ എല്ലാം കഴിഞ്ഞല്ലേ കേരള പോലീസിന്റെ വണ്ടി വരാറുള്ളൂ.. സാറ് എന്താ നേരത്തെ ..
Si : നിന്ടെ അമ്മായിടെ അടിയന്തിരം ഇന്ന് നേരത്തെ കഴിഞ്ഞില്ലേ..അതുകൊണ്ട നേരത്തെ എത്തി ...(കോളറില്‍ കുത്തി പിടിച്ച് ) നീ വെള്ളടിച്ചു വണ്ടി ഓടിക്കും അല്ലേട..എനിട്ട് ഓരോന്ന് ഒപ്പിച്ചിട്ട് അവന്ടെ ഡയലോഗ്......
ബൈജു : സാറെ ....അതെന്ടെ കൊഴപ്പം കൊണ്ടല്ല സാറെ...ഈ മത്തങ്ങാ തലയുടെ(ബസിന്റെ) പിന്നിലെ ഒരു മത്തങ്ങാ തലയും(ബ്രേക്ക് ലൈറ്റ് ) കത്തുനില്ല സാറെ...
അത് വരെ ഗൌരവം പിടിച്ചു നിന്ന Si യും മെല്ലെ ചിരിക്കാന്‍ തുടങ്ങി
ബൈജു : എന്റെ പോന്നു സാറെ ....ആനയെ റോഡില്‍ കൂടി കൊണ്ടുപോകാന്‍ ആനേടെ മൂട്ടില്‍ രിഫ്ലെക്ടര്‍ വെക്കണം...ആനവണ്ടിക്ക് മൂട്ടില്‍ ഒരു മത്തങ്ങാ തലയും വയ്ക്കണ്ടേ സാറെ...
ഇത്രയും നേരം മിണ്ടാതെ നിന്നിരുന്ന കണ്ടക്ടര്‍ ഇത് കേട്ടതോടെ രംഗത്തിറങ്ങി ..
കണ്ടക്ടര്‍ : ഇത് എന്റെ അപ്പന്ടെ വണ്ടി അല്ല...ഇതിന്ടെ ലൈറ്റ് കത്താത്തതിനു ഞാന്‍ എന്ത് ചെയാനാ ...
ബൈജു : ലൈറ്റ് കത്തുന്നില്ലെങ്കില്‍ നീ ഒരു ചൂട്ടും പിടിച്ചു വണ്ടിടെ പിന്നിലെ ഏണി യില്‍ കേറി ഇരിക്കെടാ . ..അങ്ങനെ ആണെടാ ആണുങ്ങളായ കണ്ടക്ടര്‍ മാര്‍ ....
ഇത് പറഞ്ഞു തീര്‍ന്നതും , SI ബൈജുനെ തൂക്കി എടുത്തു ജീപിലോട്ടു ഇട്ടതും ഒരുമിച്ചായിരുന്നു....
രംജി റാവു കണ്ട പ്രതീതിയില്‍ എല്ലാവരും തിരിച്ചു ബസില്‍ കേറി ഇരിക്കുമ്പോഴും ...ഒരാള്‍ മാത്രം മുഖം തടവി ഇരികുന്നുണ്ടായിരുന്നു
ഏറണാകുളം ടു തമ്പന്നുര്‍ KSRTC ടിക്കറ്റ് 110 രൂപ...ബൈജു ചെടന്‍ അടിച്ച XXX റം 160 രൂപ..അതടിച്ച ബൈജു ചേട്ടന്ടെ പെര്‍ഫോമന്‍സ് ..പ്രൈസ്‌ലെസ്സ് .....