കഴിഞ്ഞ കൊല്ലം തൊടങ്ങ്യ പുത്യേ സെര്‍വിസിനു ദുരന്തോ എക്സ്പ്രസ്സ് എന്ന് പേരിട്ട മ്മടെ റെയില്‍വേടെ ദീര്‍ഘ വീക്ഷണോം, ഇനി ഇപ്പൊ ന്റെ പല്ല് കൊണ്ട് കാണ്യോള്‍ക്ക് മുറിവ്
പറ്റണ്ടനെച്ചു കൃഷ്ണനും രാധയും 3D യില്‍ എടുക്കാതിരുന്ന സന്തോഷ് പണ്ടിറ്റിന്റെ മഹാ മനസ്കതേം ഒക്കെ വിചാരിച്ചു വെറുതെ ഒരു പണിം ഇല്ലാണ്ട് കെടക്കുബോളാണ് മൊബൈല്‍ അടിച്ചത്..
ആരട ഘടി ഈ ശനിയാഴ്ച പുലര്‍ച്ചെ 10 മണിക്ക്ന്ന് വിചാരിച്ചാ ഫോണ് എടുത്തത് നമ്പര്‍ നോക്കിത് ...നോക്കുമ്പോ എ ടി ആന്‍ഡ് ടി കസ്റ്റമര്‍ കെയര്‍ നമ്പര്‍...എന്റെ മാതാവേ ഇനി ഞാന്‍ ഈ മദാമേനെ എങ്ങനെ കാര്യങ്ങള് പറഞ്ഞു മനസിലാക്കും എന്ന് വിചാരിച്ചു രണ്ടും കല്പിച്ചു ഫോണ്‍ എടുത്തു ... സായിപ്പ് അല്ല മദാമ ആണെന്ന് എങ്ങനെ ഊഹിച്ചു ന്നല്ലേ...ശുഭാപ്തി വിശ്വാസം...അതല്ലേ എല്ലാം...
ഓക്കെ .അതിനു മുമ്പ്..എന്റെ പാസ്പോര്‍ട്ട്‌ലെ ഫുള്‍ നെയിം ..."കിരണ്‍ ജോസഫ് പുലിക്കോട്ടില്‍" ..... അയ്!!!! സംഭവം ഒരു ജാതി ജാങ്കോ പേരാണെല്ലോ ന്നൊക്കെ ചെലോര്‍ക്ക് തോന്നും പക്ഷെ ആ അവസാനത്തെ ഭാഗം ഇണ്ടല്ലോ ...അത് ഇംഗ്ലീഷ് ല് എഴുത്യാ .. എനിക്കന്നെ വായിക്കാന്‍ പറ്റില്ല..പിന്ന്യല്ലേ ഒരു മദാമക്ക് ..ബെസ്റ്റ് ആയിണ്ട്...ഈ കസ്റ്റമര്‍ കെയര്‍ കരാണെങ്കില്‍ ലാസ്റ്റ് നെയിംമേ പറയുള്ളൂ
അങ്ങനെ ഞാന്‍ ഫോണ്‍ ഇടുത്തു ഒരു അമേരിക്കന്‍ അക്സെന്റ്റ് കലര്‍ത്തി ഹലോ പറയാന്‍ ശ്രമിച്ചു , അത് പതിവുപോലെ പൊളിഞ്ഞു ചമ്മി നിക്കാണ് ...മദാമ അപ്പറത്ത് പതിവ് പോലെ കസര്‍ത്ത് തൊടങ്ങി..."ക്യാന്‍ ഐ സ്പീക്ക് ട്ടു മിസ്റ്റര്‍ ...ഹും..മിസ്റ്റര്‍...ഹും....പു.... ഹും....പുല്‍.." അങ്ങനെ പതിവ് കലാ പരിപാടികള്‍..ഞാന്‍ ഇപ്പ്രത് ..."ഹും ഇതൊക്കെ ഞാന്‍ കൊറേ കണ്ടിണ്ട് " എന്നൊരു ഇന്നസെന്റ് ലൈനില്‍ ഒന്നും മിണ്ടാണ്ടും...( എന്തുട്ടാ കാര്യംന്ന് അറിഞ്ഞൂടാ പക്ഷെ എനിക്ക് ഈ തൊലി വെളുതോരെ ബുധിമുട്ടിക്കാന്നു പറഞ്ഞാ ഭയങ്കര ഇഷ്ടാ... പിന്നെ കറതോരേം..പിന്നെ ചൈനകാരേം ...പിന്നെ മെക്സിക്കോ കാരേം...പണ്ടാരണ്ടങ്ങാന്‍..ഇനി ഇപ്പൊ ഞാന്‍ ഒരു രയ്സിസ്റ്റ് ആണോ !!..പറയാന്‍ പറ്റില്ലാട്ടാ ..ലോകത്തിലെ ഏറ്റോം വല്യ രയ്സിസ്റ്റ്കള്‍ ആയ മലയാളി വര്‍ഗത്തില്‍ പെട്ടോനല്ലേ ഞാനും)
മ്മള് ഇപ്പൊ ഒരു കാര്യം ചെയാന്‍ വിചാരിച്ചിട്ട് പറ്റില്ലെങ്കി ..നമ്മുക്ക് വാശി കേറിട്ടു .."ആഹ!! എന്നാ ഇത് ചെയ്തിട്ടനെ കാര്യം" എനുള്ള ഒരു സ്റ്റേജ് എത്തും ...എന്നിട്ടും പറ്റില്ലെങ്കിലോ "പോട്ടെ ..പുല്ലു... എന്നെകൊണ്ട് പറ്റണ പോലെ ചെയും .. അല്ല പിന്നേ" ..എന്നുള്ള അവസാനത്തെ സ്റ്റേജ് എത്തും ...തോലിടെ നിറം എന്താണെങ്കിലും ഇതൊക്കെ എല്ലാടത്തും ഒരുപോലെതന്ന്യ ...കൊറേ നേരം "ഹും....പു..പുല്‍" നോക്കെ പറഞ്ഞു മടുത്തു മദാമ അവസാനത്തെ സ്റ്റേജ് എത്തി...എന്നിട്ട് ഒരു ചോദിക്കലിണ്ട് ...ഞാന്‍ കാത്തിരുന്ന ആ ചോദ്യം....
" കാന്‍ ഐ സ്പീക്ക് ട്ടു മിസ്റ്റര്‍ര്‍ര്‍ .... പുലികുട്ടി"
ഇത് കേള്കുമ്പോ എന്റെ നെഞ്ച് മൂന്നു നാല് ഇഞ്ച് വികസിക്കുന്നു... രോമം എഴുനേറ്റു നിക്കുന്നു ....ഉയരം രണ്ടു മൂന്നു ഇഞ്ച് കൂടുന്നു...ശബ്ദം കനക്കുന്നു...ആ കനത്ത ശബ്ദത്തില്‍ തന്നെ അമേരിക്കന്‍ അക്സെന്റ്റ് ഒക്കെ മറന്നു ഒരു ജഗതി സ്റ്റെയിലില്‍ ഞാന്‍ പറയുന്നു
"യെസ് മാടം......പുലികുട്ടി സ്പീകിംഗ്"....
എ ടി ആന്‍ഡ് ടി പുത്യേ ഫോണിനു 200 ഡോളര്‍ ...മാസ വാടക 60 ഡോളര്‍ ..എന്നാല്‍ നമ്മളെ ഇത് വരെ കാണാത്ത, ഒന്നും പറയാത്ത ഒരു ആള് നമ്മളെ ഒരു നിമിഷം കൊണ്ട് മനസിലാക്കിന്നു അറിയുമ്പോ നമുക്ക് ഇണ്ടാവണ ആ സന്തോഷം ...പ്രൈസ്ലെസ്സ് .....
hahah.. it reminds me of ur fort police station visit :P
ReplyDelete