എഞ്ചിനീയറിംഗ് കഴിഞ്ഞു കൊറേ നാള് വെറുതെ ഇരുനിട്ടാണ് അവസാനം ഡല്‍ഹിയിലുള്ള ഒരു കമ്പനിയില്‍ ജോലി കിടിയത്..എട്ടണ എങ്കില്‍ എട്ടണ കിട്ടണതാവട്ടെ എന്ന് വിച്ചിര്ചിട്ടാണ് അവസാനം ഡല്‍ഹിക്ക് വണ്ടി കേറിയത്...ഒന്നുരണ്ടു മാസം ഞാന്‍ ഒരു പണിം ചെയാതെ ഇരുന്നത് അവരികിഷ്ടപ്പെട്ടത് കൊണ്ടാണോ എന്നറിഞ്ഞൂടാ, മൊതലാളി എന്നെ വിളിച്ചു പറഞ്ഞു അടുത്ത ആഴ്ച onsite പോകാന്‍ തയാര്‍ ആയിക്കോ എന്ന്...ഞെട്ടല്‍ മാറിയപ്പോ തന്നെ വേഗം പോയി കയിലുള്ള കാശൊക്കെ കൊടുത്തു ഒരു ലെതെര്‍ ജാകെറ്റ് ഒക്കെ വാങ്ങി..ഇനി ഇപ്പൊ onsite പോയി തണുപ്പ് അടിച്ചു ചാകണ്ടല്ലോ...
onsite പോകാന്‍ പറഞ്ഞതിന്റെം ലെതെര്‍ ജാകെറ്റിന്റെ വെല കേട്ടതിന്റെം ഞെട്ടല്‍ മാറുന്നതിനെക്കാള്‍ കൂടുതല്‍ സമയം എടുത്തു onsite ബോംബെ ആണെന്ന് അറിഞ്ഞപ്പോ...ഹും ....വീണ്ടും.. എട്ടണ എങ്കില്‍ എട്ടണ കിട്ടണതാവട്ടെ എന്ന് വിചാരിച്ചു ബോംബക്കും വണ്ടി കേറി...മലയാള സിനിമയിലെ ഗുണ്ടകള്‍ക്ക് നട്ടുച്ചയ്ക്ക് 35 ഡിഗ്രിയില്‍ ലെതെര്‍ ജാകെറ്റ് ഇടാമെങ്കില്‍ എനികെന്തുകൊണ്ട് ബോംബയില്‍ ഇട്ടൂടാ എന്ന് ട്രെയിനില്‍ ഇരുന്നു സ്വയം ആശ്വസിക്കാം എന്ന് വിചാരിച്ചിരുന്നെങ്കിലും ആ കാര്യമേ മറന്നു പോയി...എങ്കിലും വണ്ടി ബോംബയില്‍ എത്തി...
ബോംബയില്‍ രണ്ടു മുന്ന് ദിവസം നിന്നപോഴേക്കും എനിക്ക് രണ്ടു കാര്യങ്ങള്‍ മനസ്സിലായി..
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നു രാജ്യം "പെറു" ആണെന്ന എന്റെ ധാരണ തെറ്റായിരുന്നു എന്നും...എന്നേക്കാള്‍ മെല്ലെ നടക്കുന്ന ആരെയും ബോംബയില്‍ കാണില്ല എന്നും...എല്ലാവരും ഓട്ടം...ജോലിക്ക്...വീടിലേക്ക്...
സ്റ്റേഷന് ഇലേക്ക് സ്റ്റേഷനില്‍ നിന്ന് ഓട്ടത്തോട് ഓട്ടം...
ലെതെര്‍ ജാകെറ്റിന്റെ അധിക ചെലവ് അഡ്ജസ്റ്റ് ആകുന്നതുവരെ എന്റെ ഫുഡ് വടാ പാവ് ആയിരുന്നു...രാവിലെ തിന്നണ വടാ പാവ് മസാല ദോശ ആയും..ഉച്ചക്ക് തിന്നണത് ബിരിയാണി ആയും രാത്രില്തെ കഞ്ഞിം പയറും ആയും സങ്കല്പിച്ചു കഴിച്ചു പോന്നു...വടാ പാവിന്റെ ഏറ്റവും വല്യ ഗുണം എന്തുട്ടന്നു വെച്ചാ ഇനി ഇപ്പൊ 7 കോഴ്സ് ഡിന്നര്‍ ആണെന്ന് സങ്കലിച്ചു കഴിച്ചാലും രൂപ 4 കൊടുത്താ ഒരെണ്ണം കിട്ടും എനുള്ളതാ......
അങ്ങനെ ഒരു ദിവസം ഞാന്‍ ബാന്ദ്ര യില്‍ ഉള്ള എന്റെ ഒരു കൂട്ടുകാരനെ കാണാന്‍ ഇറങ്ങി തിരിച്ചു...ലോക്കല്‍ ട്രെയിനില്‍ പോകുക എന്നുള്ളതായിരുന്നു എന്റെ മെയിന്‍ ഉദ്ദേശം... നമ്മള് കൊറേ കേട്ടിണ്ടേ അതിനെ പറ്റി....അങ്ങനെ ഞാന്‍ ബോറിവാലി സ്റ്റേഷനില്‍ എത്തി...തൃശൂര്‍ പൂരം, പാവറട്ടി പെരുന്നാള്‍, പിന്നെ ബോറിവാലി സ്റ്റേഷന് അങ്ങനെ ആണ് ആളോളടെ എണ്ണം നോക്കാണെങ്കില്‍ ഫസ്റ്റ് സെക്കന്റ് ആന്‍ഡ് തേര്‍ഡ്...അങ്ങനെ ട്രെയിന്‍ വരണതും കാത്തു ഞാന്‍ നിന്നു
അന്ന് ഹിന്ദി പറയാന്നുള്ളത് മൂന്നു സ്റ്റെപ് പ്രോസെസ്സ് ആണ്...ആദ്യം വാചകം മുഴുവന്‍ മലയാളത്തില്‍ മനസ്സില്‍ പറയും...പിന്നെ അത് മുഴുവനും ഇന്ഗ്ലിഷിലോട്ടു transalate ചെയും...പിന്നെ അതിനെ ഹിന്ദിയിലോട്ടും..അങ്ങനെ ഒക്കെ ചെയ്തു വരുമ്പോളേക്കും വിചാരിച്ച മലയാളം വാചകം മറന്നു പോകല്‍..ചോദിക്കാന്‍ ഉദേശിച്ച ആള് ആള്‍ടെ പാട്ടിനു പോകുക എനുള്ളതൊക്കെ സ്ഥിരം സംഭവം...എന്നാലും ഞാന്‍ പിന്മാറി യെ ഇല്ല...
അങ്ങനെ ട്രെയിന്‍ വന്നു...ഒരു കമ്പര്ടുമെന്റിന്റെ ഒരു ഡോറില്‍ കേറാന്‍ നില്കണ
247 ആളോളടെ നടുവില്‍ ഞാനും നിന്നു...ട്രെയിന്‍ വന്നു നിന്നതും...ആള്കാര് ഇറങ്ങിയതും ..എന്റെ പിന്നില്‍ നില്കുന്നവര് "ധക്കാ മാരോ..." എന്ന് പറയുന്നത് കേട്ടതും...അതിന്ടെ transalation മനസ്സില്‍ നടകുന്നതിനു മുമ്പേ (നമ്മള് പണ്ട് ദൂരദര്‍ശനില്‍ ചക്കാ മാരോ എന്ന് കമന്ററി പറയണതല്ലേ കേട്ടിട്ടുള്ളൂ ).. ഞാന്‍ ട്രെയിനിന്റെ അകത്തു ഓടോമടിക് ആയി എത്തിയതും എല്ലാം മനസില്ലക്കി എടുക്കാന്‍ എനിക്ക് കൊറച്ചു സമയം വേണ്ടി വന്നു...കോണി പടിന്നു വീണ ഇന്നസന്റ് താഴെ എത്തി "ഇപ്പൊ എവടന്നാ വന്നേ" എന്ന് ചോദിച്ച പോലെ ഞാനും മനസ്സില്‍ എന്നോട് തന്നെ ചോദിച്ചു..
ആകെ കൂടെ കിട്ടിയ 20 cm സ്ഥലത്ത് ഓരോ കാലും മാറി മാറി കുത്തി യാത്ര എന്ജോയ് ചെയുന്നതിന്റെ ഇടക്ക് സ്റ്റേഷന് ഒക്കെ നോക്കാന്‍ മറന്നു പോയി...ഇടയ്ക്കു ധക്കാ മാരോ കേള്കുന്നതയിരുന്നു ഒരു സ്റ്റേഷന് എത്തി എന്ന സിഗ്നല്‍ .....അങ്ങനെ ഒരു ധക്കാ മാരോ കഴിഞ്ഞപോഴാണ് അതാണ് എനികിറങ്ങണ്ട സ്റ്റേഷന് എന്ന് ലൈറ്റ് പെടന്നു തലയ്ക്കു മോളില് കത്തിത്....പിന്നെ ഒരു യുദ്ധമായിരുന്നു...ഞാന്‍ ഒറ്റയ്ക്ക്... എനികെതിരെ ഒരു 127 പേരും...എല്ലാവരോടും പട വെട്ടി...ഒതേനനെ പോലെ വിജയശ്രീലാളിതനായി ഞാന്‍ ഡോരിന്ടെ അടുതെത്യപോഴെക്കും വണ്ടി എടുത്തു അത്യാവശ്യം ഒരു ചെറിയ സ്പീഡ് ആയി...പക്ഷെ ഞാന്‍ ഒതേനന് ആയി നില്കല്ലേ...വിട്ടു കൊടുക്കാന്‍ പറ്റോ.....ഞാന്‍ രണ്ടും കല്പിച്ചു ചാടി...(ചാടുന്നതിന്റെ ഇടയ്ക്കു നസീര്‍ ഒതേനന് ചെയണ പോലെ "ക്യൂം" എന്ന് ഒരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഇട്ടു എയറില്‍ വെച്ച് ഒന്ന് തല കുത്തി മറയണം എന്ന് ഉണ്ടായിരുന്നെങ്കിലും ..ഔട്ട് ഓഫ് ഫാഷന്‍ ആയതുകൊണ്ട് ചെയ്തില്ല..)
ഓടുന്ന വണ്ടിയില്‍ നിന്നു ചാടി പരിചയം ഉള്ളവരും ഇല്ലാത്തവരും ചെയുന്ന ഒരു കാര്യം ആണ് മോന്തേം കുത്തി വിഴണ്ടിരിക്കാന് മുന്നോട്ടു ഓടുക എനുള്ളത്...സ്വാഭാവികമായി ഞാനും അങ്കം ജയിച്ച ഒരു മുഖ ഭാവതോടെ മുന്നോട്ട് ട്രൈനിന്ടെ കൂടെ ഓടി...ഞാന്‍ ഇറങ്ങിയ കമ്പര്ട്ട്മെന്റ്റ് എന്നെ വെട്ടിച്ചു പോയി..അതിന്ടെ തൊട്ടു പിണിലുള്ളതും എന്നെ
വെട്ടിക്കാന്‍ തുടങ്ങുമ്പോഴാണ് ഞാന്‍ നമ്മടെ സൂപ്പര്‍ മാനെ ആദ്യം കണ്ടത്...ഡോറില്‍ തൂങ്ങി പിടിച്ചു.... കട്ട മീശ ഉള്ള ..നിഷ്കളങ്ക മുഖമുള്ള ... ആജാനബാഹു ആയ നമ്മടെ സൂപ്പര്‍ മാന്‍ ...സൂപ്പര്‍ മാന്‍ ഡോറില്‍ തുങ്ങി കെടന്നു നോകുമ്പോ കാണുന്നത് ഞാന്‍ ട്രെയിനിന്റെ കൂടെ ഓടുന്നതാ ....ട്രെയിന്‍ കേറാന്‍ വേണ്ടി ഒരുത്തന് ഓടുന്ന കണ്ടില്ലേ..ഒന്ന് സഹായിച്ചു കളയാം എന്ന ഭാവത്തോടെ "ജെല്തി...ജെല്തി" എന്ന് പറയുന്നതിനോടൊപ്പം ...അയാള്ടെ നീളവും വണ്ണവും ഉള്ള കൈകള്‍ നീണ്ടു വന്നതും... എന്നെ തുക്കി എടുത്തു ട്രെയിനില്‍ ഇട്ടതിനും ഇടയില്‍ ...എന്നെ തുക്കി എടുകല്ലേ ചേട്ടാ എന്നതിന്ടെ മലയാളം ടു ഇംഗ്ലീഷ് ടു ഹിന്ദി പരിഭാഷ നടത്താനുള്ള ഫുള്‍ ടൈം കിട്ടാത്തതുകൊണ്ട് ..."മുജ്ഹെ മത് തുക്കോ" എന്ന് ഞാന്‍ പറഞ്ഞെങ്കിലും ചേട്ടന് കേട്ടില്ല ...അല്ലെങ്കില്‍ ചേട്ടന് മനസ്സിലായില്ല... തൊട്ടു മുന്നിലെ കമ്പര്ടുമെന്റില് നിന്ന് കഷ്ടപ്പെട്ട് ഇറങ്ങിയ ഞാന്‍ വീണ്ടും അതെ ട്രെയിനില്‍ തന്നെ അതിന്ടെ പിന്നിലെ കമ്പര്ടുമെന്റില് ഞാന്‍ പോലും അറിയാതെ...
കൊറേ തെറി മലയാളം ടു ഇംഗ്ലീഷ് ടു ഹിന്ദി പരിഭാഷ നടത്തി ആലോചിചെടുതാണ് ഞാന്‍ അങ്ങേരടെ മുഖത്ത് നോക്യത്...കത്തി കൊണ്ടിരിക്കുന്ന കെട്ടിടതീന്നു കുട്ടിനെ രക്ഷിച്ചു അമ്മക്ക് കൊടുകുമ്പോ ..."തേങ്ക് യു സൂപ്പര്‍ മാന്‍" എന്ന് അമ്മ പറയണത്
കേള്‍ക്കാന്‍ നിക്കുമ്പോ സൂപ്പര്‍ മാന്റെ മുഖത്തുണ്ടാവുന്ന ഭാവം ഇല്ലേ..
ആ ഭാവം ആയിരുന്നു അപ്പൊ അങ്ങേര്‍ക്കു... (സൂപ്പര്‍ മാന്‍ എങ്ങാനും കണ്ടാല്‍ അപ്പൊ സെയിം പിച്ച് കൊടുത്തേനെ) അത് കണ്ടതോട് കൂടി...പരിഭാഷ ഒക്കെ ഇടക്ക് വെച്ച് നിര്‍ത്തി "തേങ്ക് യു ബയ്യ..തേങ്ക് യു വെരി മച്."..എന്ന് മാത്രം ചിരിച്ചുകൊണ്ട് പറയുമ്പോളും, എന്റെ മനസ്സില്‍ മുഴുവന്‍ എങ്ങനെ തിരിച്ചു വരും എന്ന ചിന്ത ആയിരുന്നു.....
ബോറിവാലിയില്‍ നിന്നു ബന്ദ്രയിലെകുള്ള ടിക്കറ്റ് 12 രൂപ...ബാന്ദ്ര കഴിഞ്ഞുള്ള സ്റ്റേഷനില്‍ നിന്നു തിരിച്ചു ബന്ദ്രയിലേക്ക് വരാന്‍ 4 രൂപ..പാന്റിന്റെ അകത്തു ജെട്ടി ഇട്ട സൂപ്പര്‍ മാന്റെ മുഖത്തെ ഭാവം.....പ്രൈസ് ലെസ്സ് ......
superman is suoerbbb :)
ReplyDeletekudos .. continue writing
kiron-eee.. ithu enikku serikkum ishtayi tto.. PRiceless... !!!!
ReplyDeletePavaratty Vedikkettinekkal GAMBHEERAM.......
ReplyDelete..."മുജ്ഹെ മത് തുക്കോ"
ReplyDeleteathu vare zhan muscle pidichu..mukallil ezhuthiyathu vaayichathum chiriyoo chiri
adipoli aliyaaa
Jabi
kollaam aliyaa.. "ധക്കാ മാരോ
ReplyDelete